Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചിൽ തുടരുന്നു
text_fieldsbookmark_border
കോതമംഗലം: കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.
ഇവരെ കണ്ടെത്താൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും വനപാലകരും രാത്രി വൈകിയും വനത്തിൽ തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച മുതൽ കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക് പോയത്. വൈകീട്ട് അഞ്ചിന് ഇവരെ ഫോണിൽ കിട്ടിയപ്പോൾ വഴിതെറ്റി അലയുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് ഫോൺ ബന്ധം നിലയ്ക്കുകയും ചെയ്തു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

