ഗവ. പ്രസിൽനിന്ന് ടൈപ്പ് മെറ്റൽ കാണാതായ സംഭവം: ഉത്തരവ് നടപ്പാക്കാത്തതിൽ വിശദീകരണം തേടി വിജിലൻസ് കോടതി
text_fieldsമൂവാറ്റുപുഴ: കാക്കനാട് ഗവ. പ്രസിൽനിന്ന് 2004- 2011 കാലയളവിൽ അച്ചടിക്കാൻ ഉപയോഗിക്കുന്ന 64,235 കിലോഗ്രാം ടൈപ്പ് മെറ്റൽ കാണാതായ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് 34 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്ന് വിശദീകരണം തേടി വിജിലൻസ് കോടതി ഉത്തരവ്.
സർക്കാർ പ്രസിൽനിന്ന്അച്ചടിക്കാൻ ഉപയോഗിക്കുന്ന ലെഡ്, ഈയം, അഞ്ജനക്കല്ല് എന്നിവ ഉപയോഗിച്ചുള്ള ലോഹസങ്കരം കൊണ്ടുള്ള ടൈപ്പ് മെറ്റൽ കാണാതായെന്ന പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് 34 ലക്ഷം രൂപ വിലമതിക്കുന്ന ടൈപ്പ് മെറ്റൽ കാണാതായിട്ടുണ്ടെന്നും ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ക്രമക്കേടും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.
ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെല്ലാം ജോലിയിൽനിന്ന് വിരമിച്ചതിനാൽ ഇവരിൽനിന്ന് നഷ്ടമായ 34 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ നടപടി എടുത്തിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചു പൊതുപ്രവർത്തകനായ ജി. ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

