Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാറ്റൂരിൽ രണ്ടുദിവസം...

മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ; ഒരാൾ കസ്റ്റഡിയിൽ

text_fields
bookmark_border
മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ; ഒരാൾ കസ്റ്റഡിയിൽ
cancel
camera_alt

ചിത്രപ്രിയ

Listen to this Article

കാലടി: രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി. മലയാറ്റൂര്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിനു സമീപമാണ് വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയാണ്​ (19) മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷന്‍ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയാണ്.

കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്​. മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ്​ മൃതദേഹം കണ്ടത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ്​ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. മാതാവ്: ഷിനി. സഹോദരന്‍: അഭിജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingDeath Newscollege studentKerala
News Summary - Missing student found dead
Next Story