Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചമ്പക്കര മഹിള...

ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന്​ കാണാതായവരിൽ രണ്ടുപേരെ കോഴിക്കോട്​ കണ്ടെത്തി

text_fields
bookmark_border
ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന്​ കാണാതായവരിൽ രണ്ടുപേരെ കോഴിക്കോട്​ കണ്ടെത്തി
cancel

കോഴിക്കോട്​: എറണാകുളം ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന്​ കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട്​ ​കണ്ടെത്തി. മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽനിന്നാണ്​ കണ്ടെത്തിയത്. ഇവരിൽ ഒരാളുടെ സഹോദരിയുടെ ചേവായൂരിലെ വീട്ടിൽ എത്തുകയായിരുന്നു. സഹോദരിയാണ്​ രണ്ടുപേരെയും മെഡിക്കൽ കോളജ്​ സ്​റ്റേഷനിൽ എത്തിച്ചത്​.

എറണാകുളം സ്വദേശികളായ രണ്ടുപേരെയാണ്​ കണ്ടെത്തിയത്​. ​ഇവരെ കോഴിക്കോട്​ വനിത സ്​റ്റേഷനിലേക്ക്​ മാറ്റി. ചൊവ്വാഴ്​ച മരട്​ പൊലീസ്​ എത്തി യുവതികളെ ഏറ്റുവാങ്ങും. കൂ​െടയുള്ള െകാൽക്കത്ത സ്വദേശിയായ പെൺകുട്ടി ബംഗളൂരിലേക്ക്​​ പോയതായാണ്​ വിവരം.

കടവന്ത്ര പൊലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത കേസിൽ മഹിള മന്ദിരത്തിലെത്തിയ ​െകാല്‍ക്കത്ത സ്വദേശിനിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹിക നീതി വകുപ്പ് മഹിള മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്​ച പുലര്‍ച്ച മൂന്നിന്​ ശേഷം മഹിള മന്ദിരത്തി‍െൻറ രണ്ടാംനിലയില്‍നിന്ന് ഇരുമ്പുദണ്ഡിൽ സാരി ചുറ്റിയാണ്​ മൂവരും താഴേക്ക​ിറങ്ങി പുറത്തേക്കു​ കടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahila MandiramChambakkara
News Summary - missing persons from Chambakkara Mahila Mandiram found at Kozhikode
Next Story