Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പളയിൽ കാണാതായ...

കുമ്പളയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ; ശരീരത്തിൽ അടിയേറ്റ പാടുകൾ

text_fields
bookmark_border
കുമ്പളയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ; ശരീരത്തിൽ അടിയേറ്റ പാടുകൾ
cancel

കുമ്പള: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സീതാംഗോളി കോടിമൂലയിലെ ശങ്കർ (55) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഇയാൾ ശനിയാഴ്ച രാവിലെ പതിവു പോലെ ജോലിക്ക് പോയതായിരുന്നു. എന്നാൽ, രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ഞായറാഴ്ച രാവിലെ അന്വേഷിച്ചിറങ്ങിയ മകൾ രമണി കോടിമൂല ഗ്രൗണ്ടിൽ ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണിന്‍റെ ഭാഗത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശങ്കറുമായി ചിലർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മൃതദേഹം ഉച്ചയോടെ വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമ്പള സി.ഐ പി. പ്രമോദ്, എസ്.ഐ എ. സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:death news kumbala death 
Next Story