Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃ വീട്ടുകാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ കാണാതായ പഞ്ചായത്ത് അംഗത്തെയും പെൺമക്കളെയും കണ്ടെത്തി

text_fields
bookmark_border
ഭർതൃ വീട്ടുകാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ കാണാതായ പഞ്ചായത്ത് അംഗത്തെയും പെൺമക്കളെയും കണ്ടെത്തി
cancel

കോട്ടയം: അതിരമ്പുഴയിൽനിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20ാം വാർഡ് അംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.

ഐസിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരുന്നു.

ഭർതൃ വീട്ടുകാർക്കെതിരെ സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് മരിച്ചതാണ്. ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിക്ക് നൽകാൻ പൊലീസ് നിർദേശം നൽകി.

സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പിന്നാലെയാണ് മൂവരെയും കാണാതായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing panchayat member and daughters found
Next Story