Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ വയോധികന്‍റെ മൃതദേഹം പുഴുവരിച്ച നിലയിൽ

text_fields
bookmark_border
കാണാതായ വയോധികന്‍റെ മൃതദേഹം പുഴുവരിച്ച നിലയിൽ
cancel

ചെങ്ങന്നൂർ: കാണാതായ വയോധികനെ സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് പടിഞ്ഞാറ്റുംചേരി മുറിയിൽ തേനാലിൽ അംബികൻ (70) ന്‍റെ മൃതദേഹമാണ് പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്. താമസസ്ഥലത്ത് നിന്നും 200 മീറ്റർ അകലെയുള്ള അത്തിമൺ ചേരി കരയിലെ ഒരു പുരയിടത്തിലായിരുന്നു മൃതദേഹം.

കഴിഞ്ഞ 14-ന് രാവിലെ 10 മണിയോടു കൂടി അംബികൻ കടയിൽ ചായ കുടിക്കുവാനായി വീട്ടിൽ നിന്നും പോയതാണ്​. പിന്നീട്​ തിരിച്ചെത്തിയില്ല. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രായാധിക്യം കൊണ്ട് ഓർമ്മക്കുറവും ശാരീരിക അവശതകളും ഉള്ളയാളാണെന്ന് ബന്ധുക്കൾ പറയുന്നു.

കാണാതായതിനെ​ തുടർന്ന് അംബികൻ്റെ അനന്തിരവനായ വിജയൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ അത്തിമൺ ചേരിയിലെ പറമ്പിൽ നിന്നും രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടന്ന് പുരയിടത്തിൻ്റെ ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ച അംബികൻ അവിവാഹിതനാണ്.

ചെങ്ങന്നൂർ എസ് ഐ എസ്.വി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹ പരിശോധന നടത്തി. മൂന്ന് ദിവസത്തെ പഴക്കമുണ്ടന്ന് പോലീസ് പറഞ്ഞു. തുടർ നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story