Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ യുവാവിനെ...

കാണാതായ യുവാവിനെ ആറുവര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി

text_fields
bookmark_border
കാണാതായ യുവാവിനെ ആറുവര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി
cancel
മ​ഞ്ചേ​രി: ആ​റ്​ വ​ര്‍ഷം മു​മ്പ് മും​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ കാ​ണാ​താ​യ യു​ വാ​വി​നെ മ​ഞ്ചേ​രി പൊ​ലീ​സ് ക​ണ്ടെ​ത്തി. പൂ​ക്കോ​ട്ടൂ​ര്‍ മാ​ണി​ക്യ​പ്പ​റ​മ്പ് മു​ഹ​മ്മ​ദി​​െൻറ മ​ക​ന്‍ ഷ​ ബീ​റ​ലി​യെ​യാ​ണ് കാ​സ​ര്‍കോ​ട്ടു​നി​ന്ന്​ മ​ഞ്ചേ​രി സി.​ഐ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗ​ള്‍ഫി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഷ​ബീ​റ​ലി 2013ല്‍ ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ഭാ​ര്യ മ​ഞ്ചേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഷ​ബീ​റ​ലി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ല്‍ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

ഈ​യി​ടെ ഷ​ബീ​റ​ലി ഫേ​സ്​​ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ കു​ടും​ബം വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. പൊ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം കു​ടും​ബം ഫേ​സ്​​ബു​ക്കി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​സ്​​റ്റ്​ ചെ​യ്​​തു. ഇ​ത് ഷ​ബീ​റ​ലി പ​രി​ശോ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് എ​സ്.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍, സി.​പി.​ഒ ലീ​ല എ​ന്നി​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. കാ​സ​ർ​കോ​ട്ട്​ വേ​റെ ക​ല്യാ​ണം ക​ഴി​ച്ച്​ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmissing case
News Summary - missing man found after 6 years-kerala news
Next Story