Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂട്യൂബർ ദിൽഷാദിനെ...

യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി

text_fields
bookmark_border
യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി
cancel

മലപ്പുറം: കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ നിന്നാണ് കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. നാല് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിൽ ദിൽഷാദിന് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി അദ്ദേഹം വീട്ടിൽ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ദിൽഷാദ് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingMeghalayaYouTuberPoliceMalappuram
News Summary - യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി
Next Story