എസ്.എ.ടി ആശുപത്രിയിൽ നിന്ന് കാണാതായ യുവതി ഗർഭിണിയല്ല
text_fieldsകരുനാഗപ്പള്ളി: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചൊവ്വാഴ്ച പരിശോധനക്കെത്തിയ ശേഷം കാണാതായ കിളിമാനൂർ മടവൂർ വിളയ്ക്കാട് പേഴുവിള വീട്ടിൽ ഷംനയെ(22) കരുനാഗപ്പള്ളിയില്‍നിന്ന് കണ്ടെത്തി. കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരേത്താടെ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെക്കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അടുത്തുള്ള ട്രാഫിക് വാര്‍ഡനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി കാണാതായ യുവതിയാണെന്ന് സ്ഥിരീകരിക്കുകയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ ഷംന ഗർഭിണിയല്ലെന്നാണ് നിഗമനം. ഷംന ഗർഭിണിയായെങ്കിലും ഇടക്ക് അലസിയിരുന്നു. ഇക്കാര്യം മറച്ചുെവച്ച് വീട്ടുകാർക്ക് മുന്നിൽ ഗർഭിണിയായി അഭിനയിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇനിയും മറച്ചുെവക്കാനാകില്ലെന്ന ഘട്ടമെത്തിയതോടെ നാടുവിട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. ഒമ്പത് മാസം ഗർഭമായതിനാൽ ദിവസങ്ങൾക്കുള്ളിൽ പ്രസവം നടക്കുമെന്നാണ് ഭർത്താവും അടുത്ത ബന്ധുക്കളും ധരിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഭർത്താവ് അൻഷാദിനും മറ്റ് ബന്ധുക്കൾക്കുമൊപ്പമാണ് ഷംന എസ്.എ.ടിയിൽ എത്തിയത്. പരിശോധനക്കായി യുവതിയെ മാത്രമേ ഒ.പിയിലേക്ക് കടത്തിവിട്ടുള്ളൂ. ഇടയ്ക്ക് പുറത്തേക്ക് വന്ന്, ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് വീണ്ടും ഉള്ളിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. ഒന്നര മണിക്കൂറിലേറെ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് ബന്ധുക്കൾ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രി അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന്, മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ഷംനയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും ഉണ്ടെന്ന നിഗമനമായിരുന്നു. ഇടക്ക് സ്വിച്ച് ഓഫായ ഫോൺ ബുധനാഴ്ച ഓണായപ്പോൾ ബന്ധുക്കൾ തുടർച്ചയായി വിളിച്ചെങ്കിലും എടുത്തില്ല. ഈ സമയം തമിഴ്നാട്ടിലെ വെല്ലൂരായിരുന്നു ടവർ ലൊക്കേഷൻ. ഇതോടെ യുവതി ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന നിഗമനത്തിൽ പൊലീസെത്തി. വീണ്ടും സ്വിച്ച് ഓഫായ ഫോൺ വ്യാഴാഴ്ച രാവിലെ ഓണായപ്പോൾ ചെങ്ങന്നൂരായിരുന്നു ലൊക്കേഷൻ. പൊലീസ് ട്രെയിനുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിവരുന്നതിനിെടയാണ് വൈകീട്ട് നാല് മണിയോടെ കരുനാഗപ്പള്ളി ബസ്സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ അവശയായ നിലയിൽ കണ്ടെത്തിയത്.
പരിശോധനക്കു ശേഷം കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്ഥലത്തെത്തിയ ഭർത്താവ് അൻഷാദിനെയും പിതാവ് ഷറഫിനെയും കെട്ടിപ്പിടിച്ച് ഷംന ഏറെ നേരം കരഞ്ഞു. രാത്രി മെഡിക്കൽ കോളജ് പൊലീസ് ഷംനയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനക്ക് ശേഷം ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹാജരാക്കും. കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അസിസ്റ്റൻറ് കമീഷണര്‍ അനില്‍കുമാറിെൻറ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിബുകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
