വളയം: കുറ്റിക്കാടുനിന്ന് കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ട് കുട്ടികളെയും കാമുകനൊപ്പം കണ്ടെത്തി. കുറ്റിക്കാട് സ്വദേശിയായ മുപ്പത്തിയാറുകാരിയെയും കുട്ടികളെയും കുറ്റ്യാടിയിൽ വാടകവീട്ടിൽ കാമുകനൊപ്പമാണ് പൊലീസ് കണ്ടെത്തിയത്.
ഭർത്താവിെൻറ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവരുകയായിരുന്നു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കമിതാക്കളെ കോടതി സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചു.
ആഗസ്റ്റ് 26ന് രാവിലെ പത്തു മണിയോടെ യുവതിയെയും മക്കളായ എട്ടു വയസ്സുള്ള പെൺകുട്ടിയെയും നാലു വയസ്സുള്ള ആൺകുട്ടിയെയുമാണ് വളയം വരയാൽ വാടക വീട്ടിൽ താമസിച്ചുവരുന്നതിനിടെ കാണാതാകുന്നത്.