Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടയപ്പുറത്തുനിന്ന് കാണാതായ 12 വയസ്സുകാരിയെ കണ്ടെത്തി

text_fields
bookmark_border
എടയപ്പുറത്തുനിന്ന് കാണാതായ 12 വയസ്സുകാരിയെ കണ്ടെത്തി
cancel

ആലുവ: എടയപ്പുറത്തുനിന്ന് കാണാതായ അന്തർസംസ്ഥാന തൊഴിലാളിയുടെ മകളെ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ്​ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 12 വയസ്സുകാരിയെ കാണാതായത്​. പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽനിന്നാണ്​ കണ്ടെത്തിയത്.

മുർഷിദാബാദിൽ ഏഴാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ അവധിക്ക് ഒരുമാസം മുമ്പാണ് മാതാവിനോടും രണ്ടാനച്ഛനോടുമൊപ്പം കഴിയാൻ വന്നത്. എടയപ്പുറം പള്ളിക്ക് സമീപമാണ് ഇവർ താമസിക്കുന്നത്. വൈകീട്ട്​ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി തിരികെവന്നില്ല. ഇതേതുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടയിൽ, കുട്ടിയുടെ ആൺസുഹൃത്ത് വീട്ടുകാരെ ഫോണിൽ വിളിച്ച്, പെൺകുട്ടിയെ താൻ കൊണ്ടുപോവുകയാണെന്ന് അറിയിച്ചു. ഇയാളുടെ ഫോൺ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒമ്പതോടെ അങ്കമാലിയിൽ, അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഡിവൈ.എസ്.പി പ്രസാദിന്‍റെ നേതൃത്വത്തിൽ പൊലീസ് കുട്ടിയെ ചോദ്യംചെയ്തു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - missing girl from edayappuram found in Angamaly
Next Story