Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റപ്പാലത്ത് നിന്ന്...

ഒറ്റപ്പാലത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിലെന്ന് സൂചന; കടബാധ്യത മൂലമാണ് നാട് വിട്ടതെന്ന് പൊലീസ്

text_fields
bookmark_border
ഒറ്റപ്പാലത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിലെന്ന് സൂചന; കടബാധ്യത മൂലമാണ് നാട് വിട്ടതെന്ന് പൊലീസ്
cancel

നിലമ്പൂർ: ഒറ്റപ്പാലം വാണിയംകുളം പനയൂരിൽനിന്ന് കാണാതായ മൂന്നംഗ കുടുംബം കർണാടകയിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇവർ കർണാടകയിലെ രാംരാജ് നഗറിലുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

രാംരാജ് നഗറിൽ നിന്ന് ഇവരുടെ സി.സി.ടി.വി ദൃശ‍്യങ്ങൾ പൊലീസിന് ലഭിച്ചു. വാണിയംകുളം പനയൂർ കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര‍്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് ഈ മാസം ഒമ്പത് മുതൽ കാണാതായത്. ഷൊർണൂർ പൊലീസ് കേസെടുത്ത് ഡിവൈ.എസ്.പി സാജു് കെ. അബ്രഹാം, ഇൻസ്പെക്ടർ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

കുടുംബം യാത്രക്കായി ഉപയോഗിച്ച പിക്കപ് വാൻ തിങ്കളാഴ്ച വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സാമ്പത്തികബാധ‍്യതയാണ് ഇവരെ നാട് വിടാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് കാലം നാട്ടിൽനിന്ന് മാറിനിൽക്കുകയാണെന്ന് അടുത്ത ബന്ധുക്കളെ അറിയിച്ചിരുന്നു. ഉടൻ തന്നെ കുടുംബത്തെ കണ്ടെത്താനാവുമെന്ന് അന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ പി. വിഷ്ണു പറഞ്ഞു.

പിക്കപ്പ് വാഹനത്തിൽ ഇവരുടെ വീട്ടിൽനിന്നും പോകുന്നതിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത അയൽ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടരന്വേഷങ്ങൾക്കിടയിലാണ് വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിക്കപ്പ് കണ്ടെത്തിയത്.

ബന്ധുവീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതായാണ് ഇവർ അയൽക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ, അന്വേഷണത്തിൽ ബന്ധുവീടുകളിൽ ഇത്തരം യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായതോടെയാണ് ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakamissingnilamburFamilyCCTV visualsOttappalam
News Summary - Missing family from Ottappalam traced to Karnataka; Police say debt forced them to leave
Next Story