Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിത്​ ബാലൻ, നിങ്ങളുടെ...

അനിത്​ ബാലൻ, നിങ്ങളുടെ എമിറേറ്റ്​സ്​ ഐ.ഡി ഇവിടെയുണ്ട്

text_fields
bookmark_border
emirates id
cancel

​കോഴിക്കോട്: ദുബൈ പ്രവാസിയുടെയും കുടുംബത്തിന്‍റെയും കളഞ്ഞുകിട്ടിയ എമിറേറ്റ്​സ്​ ഐ.ഡിയും യു.എ.ഇ ഡ്രൈവിങ്​ ലൈസൻസും ഉൾ​പെടെയുള്ള രേഖകൾ കോഴിക്കോട്​ ചേവായൂർ പൊലീസ്​ സ്​റ്റേഷനിൽ.

അനിത്​ ബാലൻ പുതിയേടുത്ത്​ എന്ന പേരിലുള്ള എമിറേറ്റ്​സ്​ ഐ.ഡി, ഡ്രൈവിങ്​ ലൈസൻസ്​, ദുബൈ ആർ.ടി.എയുടെ നോൾ കാർഡ്​, അൻവിക അനിത് ബാലൻ എന്ന കുട്ടിയുടെ എമിറേറ്റ്​സ്​ ഐ.ഡി എന്നിവയാണ്​ ചേവായൂർ പൊലീസ്​ സ്​റ്റേഷനിൽ ഏൽപിച്ചിരിക്കുന്നത്​.

കോഴിക്കോട്​ വെള്ളിമാട്​കുന്നിൽ നിന്ന്​ ലഭിച്ച​ ഈ രേഖകൾ മാധ്യമപ്രവർത്തകനാണ്​ പൊലീസ്​ സ്​റ്റേഷനിൽ ഏൽപിച്ചത്​. ഏത്​ നാട്ടുകാരനാണെന്നോ വിലാസമോ ഇതിനൊപ്പമില്ല. രേഖകളുടെ ഉടമകൾ ചേവായൂർ പൊലീസ്​ സ്​റ്റേഷനുമായി ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiemirates id
News Summary - missing Emirates ID and driving license in kozhikode police station
Next Story