കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍
text_fieldsകോതമംഗലം: കാണാതായ വയോധികയെ നേര്യമംഗലത്ത് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂപ്പാറ മുരിക്കും തൊട്ടി നെല്ലിക്കാതടത്തില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരി(85)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് ഗൗരിയെ കാണാതായത്. രാജാക്കാട് പൊലീസിൽ ബന്ധുക്കള്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗരി ഉപയോഗിച്ചിരുന്ന ഫോണ്‍ നേര്യമംഗലത്ത് പാതയോരത്ത്നിന്നും പൊലീസിന് ലഭിച്ചിരുന്നു.
രാജാക്കാട്, ഊന്നുകല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഗൗരിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മക്കള്‍: തങ്കമണി, ശാന്ത, ശാരദ, രാധ, പരേതനായ മോഹനന്‍, സലി, വിജി, ഉണ്ണി, പരേതനായ സുബാഷ്, പരേതയായ അമ്പിളി, സുരേഷ്, ആശ. മരുമക്കള്‍: പുരുഷോത്തമന്‍, സോമന്‍, ഷാജി, ബൈജു, വിനോദ്, സിന്ധു, ഷൈമോള്‍, അനില്‍.