വർക്കലയിൽ നിന്ന് കാണാതായ ദമ്പതിമാരെ തൃശൂരിൽ കണ്ടെത്തി
text_fieldsവർക്കല: കാണാതായ യുവ ദമ്പതിമാരെ തൃശൂരിലെ ബന്ധുവീട്ടിൽനിന്ന് വർക്കല പൊലീസ് കണ്ടെത്തി. വർക്കല ചിലക്കൂർ തൊട്ടിപ്പാലം സെയ്ദലി മൻസിലിൽ മുഹമ്മദ് തങ്ങൾകുഞ്ഞ് (27), ഭാര്യ സ്വാലിഹ (നേഹ 27) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ വർക്കല താലൂക്ക് ആശുപത്രിയിൽനിന്ന് കാണാതായത്. ഇവർ പൊലീസിനെതിരേ ആത്മഹത്യകുറിപ്പ് എഴുതിെവച്ചിട്ടാണ് അപ്രത്യക്ഷരായത്. സംഭവം പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.
സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ദമ്പതിമാരെ ആരെങ്കിലും കടത്തിക്കൊണ്ടു പോയതാകാമെന്ന സംശയവും ബലപ്പെട്ടിരുന്നു. തിരോധാനം തങ്ങൾ കുഞ്ഞിെൻറ ബന്ധുക്കൾ അറിഞ്ഞുകൊണ്ടുതന്നെയാകാമെന്ന സംശയവും പൊലീസിന് ഉണ്ടായിരുന്നത്രെ. രഹസ്യാന്വേഷണത്തിൽ ചില സൂചനകൾ കൂടി ലഭിച്ചതോടെ പൊലീസ് ഊർജിതമായ നടപടികളും സ്വീകരിച്ചു.
ദമ്പതിമാർ തങ്ങൾകുഞ്ഞിെൻറ തൃശൂരിലുള്ള ബന്ധുവീട്ടിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ പൊലീസ് ഞായറാഴ്ച രാവിലെ അവിടെയെത്തി കസ്റ്റഡിയിലെടുത്തു. ഇവരെ ഞായറാഴ്ച രാത്രിയിൽ വർക്കല സ്റ്റേഷനിലെത്തിച്ചു.
ദമ്പതിമാരെ വിശദമായി ചോദ്യംചെയ്തതിന് ശേഷമേ കോടതിയിൽ ഹാജരാക്കൂ. മാധ്യമ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പൊലീസ് ഏറെ പഴി കേൾക്കുന്നതിനിടെയാണ് പൊലീസിനെതിരേ നാലുപേജുള്ള ആത്മഹത്യകുറിപ്പ് തയാറാക്കി ആശുപത്രിയിലെ കട്ടിലിനടിയിൽ െവച്ചശേഷം ദമ്പതിമാർ അപ്രത്യക്ഷരായത്. സംഭവത്തോടെ വർക്കല പൊലീസ് ശരിക്കും വിമർശനങ്ങൾക്കും വിധേയമായിരുന്നു. ഏതായാലും ദമ്പതിമാരെ കണ്ടെത്താനായതിെൻറ ആശ്വാസത്തിലാണ് പൊലീസ്.
