ദമ്പതികളെ െട്രയിനിൽ കണ്ടതായി അധ്യാപക ദമ്പതികൾ
text_fieldsകുമരകം: അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു. കോട്ടയം ജില്ല പൊലീസിെൻറ ആവശ്യപ്രകാരം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് തിങ്കളാഴ്ച വൈകീട്ട് മീനച്ചിലാറ്റിൽ പ്രത്യേക തിരച്ചിൽ നടത്തി. അതേസമയം, ദമ്പതികളെ െട്രയിനിൽ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികൾ പൊലീസിൽ അറിയിച്ചതാണ് തിങ്കളാഴ്ച അന്വേഷണത്തിലുണ്ടായ പുരോഗതി. ഇൗമാസം എട്ടിന് ൈവകീട്ട് വേണാട് എക്സ്പ്രസിൽ എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന തോട്ടയ്ക്കാട് ഗവ. സ്കൂളിലെ ഹെഡ്മാസ്റ്ററും ഭാര്യയും ഇവരെ കണ്ടതായാണ് ഡിവൈ.എസ്.പിയെ അറിയിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് ദമ്പതികൾ ട്രെയിനിൽ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് തങ്ങൾക്ക് എതിരെയുള്ള സീറ്റിൽ ഇരുന്നെന്നും അധ്യാപക ദമ്പതികൾ അറിയിച്ചു. ഒപ്പം യാത്രചെയ്യുന്നവർ എന്ന നിലയ്ക്ക് ഇവരോട് സംസാരിച്ചുവെന്നാണ് അധ്യാപക ദമ്പതികൾ പൊലീസിനെ അറിയിച്ചത്.
എവിടേക്കാണെന്ന് ചോദിച്ചപ്പോൾ കോട്ടയത്തിെനന്ന് ആദ്യം മറുപടി നൽകി. കോട്ടയം സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങുന്നില്ലേ എന്ന് തിരക്കിയപ്പോൾ കൊല്ലത്തിന് പോകുന്നുവെന്ന് മറുപടി നൽകി. പിന്നീട് പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ് പൊലീസിൽ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പൊലീസ് ഇവരിൽനിന്ന് മൊഴി ശേഖരിച്ചു. കേസ് അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷൽ സ്ക്വാഡിന് പുറമെ രണ്ടു സംഘങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷിച്ചിട്ടും പൊലീസിന് ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ബന്ധുക്കളും അന്വേഷിച്ചിട്ടും കൂടുതൽ വിവരം ലഭിച്ചില്ല.
ഹർത്താൽ ദിനമായിരുന്ന ഏപ്രിൽ ആറിന് രാത്രി ഒമ്പതോടെ പുതിയ കാറിൽ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെന്ന് വീട്ടിൽ പറഞ്ഞുപോയ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽെവച്ചശേഷം പോയതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യെമ നിലച്ചിരുന്നു.
മീനച്ചിലാറിെൻറ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ
കുമരകം: അറുപുഴ, അറുപുറ, കൊച്ചാലുംമൂട്, താഴത്തങ്ങാടി പാലം വരെയുള്ള മീനച്ചിലാറിെൻറ വിവിധ ഭാഗങ്ങളിൽ സ്പീഡ് ബോട്ടും ഫയർഫോഴ്സ് സ്കൂബ ടീമും തിങ്കളാഴ്ച വൈകീട്ട് തിരച്ചിൽ നടത്തി. തിരച്ചിൽ മണിക്കൂറുകൾ നീെണ്ടങ്കിലും സംഭവുമായി ബന്ധപ്പെട്ട വിവരമൊന്നും ലഭ്യമായില്ല. കോട്ടയം-കുമരകം റൂട്ടിൽ താഴത്തങ്ങാടി, അറുപുഴ, കൊച്ചാലുംമൂട് ഭാഗത്തെ കൈവരിയില്ലാത്ത ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. സമീപ തോടുകളിലും അധികൃതർ പരിശോധിച്ചു. ഈ റോഡിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളും അധികൃതർ പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ വിവിധ കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച സന്ധ്യക്ക് ശേഷം ഹബീബയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തൊടുപുഴയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നിർദേശപ്രകാരം ൈക്രംബ്രാഞ്ച് എസ്.ഐ എം.ജെ. അഭിലാഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
