Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി; സേ പരീക്ഷ പൂർത്തിയാക്കാതെ കുട്ടി സ്കൂളിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു
text_fieldsbookmark_border
കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയിൽ എ. ഷിഹാബുദ്ദീന്‍റെ മകൻ മുഹമ്മദ് ഷിഫാനെയാണ് (13) കാണാതായത്.
ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്‍റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 10 മണിയോടെ തീരേണ്ട പരീക്ഷ പകുതി വഴിയിൽ വെച്ച് കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു.
മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസിൽ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

