Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാരിന്റെ...

സർക്കാരിന്റെ കെടുകാര്യസ്ഥത: ആശുപത്രി കെട്ടിടങ്ങളുടെ നിർമാണം പാതി വഴിയിലെന്ന് സി.എ.ജി

text_fields
bookmark_border
സർക്കാരിന്റെ കെടുകാര്യസ്ഥത: ആശുപത്രി കെട്ടിടങ്ങളുടെ നിർമാണം പാതി വഴിയിലെന്ന് സി.എ.ജി
cancel

കോഴിക്കോട് : സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം പല ആശുപത്രി കെട്ടിടങ്ങളുടെയും നിർമാണം പാതി വഴിയിലെന്ന് സി.എ.ജി റിപ്പോർട്ട്. തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് 2015 ആഗസ്റ്റിലും 2017 മാർച്ചിലുമായി 5.86 കോടിയുടെ ഭരണാനുമതി ലഭിച്ചു. 23 മാസത്തിന് ശേഷണാണ് പി.ഡബ്ല്യു.ഡി പ്ലാനുകളും എസ്റ്റിമേറ്റും തയാറാക്കിയത്. ന്യൂനതയുള്ള പ്ലാൻ നൽകിയത് പ്ലാൻ പരിഷ്കരിക്കുന്നതിന് കാരണമായി.

തദ്ദേശ സ്ഥാപനം നിയമപരമായ അനുമതി നൽകുന്നതിന് 16 മാസത്തെ കാലതാമസമുണ്ടായി. നിർമാണം ഇപ്പോഴും തുടങ്ങിയിട്ടില്ല. പുതിയ കെട്ടിടം നിർമിക്കാത്തതിനാൽ, മതിയായ സ്ഥലവും സൗകര്യങ്ങളും ഇല്ലാത്ത പഴയ കെട്ടിടത്തിലാണ ആശുപത്രി പ്രവർത്തിക്കുന്നത്.

ആലപ്പുഴ ജനറൽ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിനായി 1.17 കോടിയുടെ ഭരണാനുമതി 2017 മാർച്ചിലാണ് ലഭിച്ചത്. പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തുന്നതിന് കാലതാമസമുണ്ടായി. പി.ഡബ്ല്യു.ഡി പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിലുണ്ടായ താമസവും 2020 ഫെബ്രുവരി വരെ തുടർന്നു. പി.ഡബ്ല്യൂ.ഡി തയാറാക്കിയ എസ്റ്റിമേറ്റ് അഞ്ച് കോടിയുടേതായി. ഇതെല്ലാം നിർമാണം പ്രവർത്തി തുടങ്ങാത്തതിന് കാരണമായി. പുതുക്കിയ നിർദേശം സമർപ്പിച്ച് കാത്തിരിക്കുകയാണ്.

മലയൻകീഴ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിന് 2019ൽ 19.81കോടിയുടെ ഭരണാനുമതി ലഭിച്ചു. നിർമാണത്തിനായി പഴയ കെട്ടിടം പൊളിച്ച് തടസരഹിത ഭൂമി കൈമാറുന്നതിൽ ആശുപതി അധികാരികൾക്കുണ്ടായ പരാജയം രണ്ടു വർഷം കഴിഞ്ഞിട്ടും പ്രവർത്തി തുടങ്ങാനായില്ല (2022 ജനുവരി).

മഞ്ചേരി മെഡിക്കൽ കോളിജിന് മികച്ച സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗം, ക്യാൻസർ പരിചരണത്തിനായുള്ള ആധുനിക കേന്ദ്രം, പുതിയ ശസ്ത്രക്രിയാ വിഭാഗം, മാലിന്യ സംസ്കരണ പ്ലാൻറ് അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണത്തിനായി 2.81 ഹെക്ടർ സ്ഥലം (13.81 കോടി) ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി അനിവാര്യമായ ആകസ്മിക ചാർജുകൾ ഒടുക്കാത്തതിനാൽ പ്രവർത്തികൾ മുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരം ഡെൻറൽ കോളജിന് വേണ്ടി ബഹുനില (ഭൂനിരപ്പിലെ നിലയും ഏഴ് നിലകളും) കെട്ടിടത്തിന്റെ നിർമാണം നാലുഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ടതായിരുന്നു. ആദ്യത്തെ മൂന്ന് നിലകളുടെ ഘടനാപരമായ ജോലിയുൾപ്പടെയുള്ള ആദ്യഘട്ടനിർമാണം 2012 ഫ്രെബ്രുവരിയിൽ ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചു.

ആദ്യ നിർമാണം 2019-ൽ പൂർത്തിയായി. ശേഷിക്കുന്ന ജോലികൾക്കായി 2014, 2015, 2019 എന്നീ വർഷങ്ങളിൽ 3.50 കോടി ഭരണാനുമതി നൽകി. നിർമാണം തുടങ്ങിയിട്ടില്ല. ജോലി തുടങ്ങാത്തതിന്റെ കാരണം രേഖകളിൽ ലഭ്യമല്ലെന്നാണ് സി.എ.ജിയുടെ പരിശോധനയിലെ കണ്ടെത്തിൽ. ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനമാണ് നഷ്ടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAGMismanagement of the governmentconstruction of hospital
News Summary - Mismanagement of the government: CAG said that the construction of hospital buildings is half way
Next Story