Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോശം പെരുമാറ്റം: രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. യാത്രാമധ്യേ ഈമാസം 14ന് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇടുക്കി കുളമാവ് പൊലീസ് അറസ്റ്റ് ചെയ്ത കട്ടപ്പന യൂനിറ്റിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ് എസ് ആണ് സസ്പെൻഷനിലായ ഒരാൾ.
ഫെബ്രുവരി 25ന് മെഡിക്കൽ കോളജിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവിസ് നടത്തിയ പാറശ്ശാല യൂനിറ്റിലെ ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ സഹയാത്രക്കാരൻ ശല്യം ചെയ്തുവെന്ന വിവരം ശ്രദ്ധയിൽപെടുത്തിയിട്ടും നിയമസഹായം തേടുകയോ, പരിഹാരം കാണുകയോ ചെയ്യാതിരുന്ന പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ ചേതക് ജി.കെ. നായരെയും സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Next Story

