Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം; മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി
text_fieldsbookmark_border
കൊച്ചി: സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക പൊലീസിൽ മൊഴി നൽകി. നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക ഷിദ ജഗത് മൊഴി നൽകിയത്. മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടുനിന്നു.
സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് റിപോർട്ട്. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പിലും പരാതിക്കാരി രഹസ്യമൊഴി നൽകും. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പോലീസ് മഹ്സർ തയ്യാറാക്കി.
ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയതിന് 354 A വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

