ദുരിതാശ്വാസ നിധി ദുർവിനിയോഗം: ഹരജി നാളെ പരിഗണിക്കും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം സംബന്ധിച്ച ഹരജി ലോകായുക്ത ഡിവിഷൻബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. വാദം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരെ ഹൈകോടതി നിർദേശ പ്രകാരം ഹരജിക്കാരൻ ലോകായുക്തയിൽ സമർപ്പിച്ച ഹരജിയിലാണ് വെള്ളിയാഴ്ച വാദം കേൾക്കുന്നത്.
അന്ന് ഹരജിയിൽ വിധി പുറപ്പെടുവിക്കാനോ ലോകായുക്തയുടെ നിലപാട് അറിയിക്കാനോ സാധ്യതയുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഈ ബെഞ്ച് തന്നെയാണ് മുൻമന്ത്രിയായിരുന്ന കെ.ടി. ജലീലിനെതിരെ വിധി പ്രഖ്യാപിച്ചതും.
ഒരുവർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹരജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

