തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്.
കേരള മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ ധനമന്ത്രി തോമസ് െഎസക്. ഇ.പി ജയരാജൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.