Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ സ്​കോളർഷിപ്പ്: ​​ജനസംഖ്യാനുപാതികമാക്കി ഉത്തരവിറങ്ങി

text_fields
bookmark_border
Kerala Secretariat
cancel

തി​രു​വ​ന​ന്ത​പു​രം: സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന്യൂ​ന​പ​ക്ഷ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളു​ടെ അ​നു​പാ​തം മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പു​​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2011ലെ ​സെ​ൻ​സ​സ്​ പ്ര​കാ​രം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ അ​ർ​ഹ​ത​യു​ള്ള പാ​ഴ്​​സി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും (മു​സ്​​ലിം 26.56 ശ​ത​മാ​നം, ക്രി​സ്​​ത്യ​ൻ 18.38, ബു​ദ്ധ​ർ 0.01, ജൈ​ൻ 0.01, സി​ഖ്​ 0.01) ന​ൽ​കു​ന്ന​തി​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

ഒ​രു വി​ഭാ​ഗ​ത്തി​നും ആ​നു​കൂ​ല്യം ന​ഷ്​​ട​പ്പെ​ടാ​തെ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ൽ അ​നു​വ​ദി​ക്കാ​നും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ​നി​ന്ന്​ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രു​ള്ള പ​ക്ഷം, നി​ല​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന തു​ക​യി​ലോ എ​ണ്ണ​ത്തി​ലോ കു​റ​വ്​ വ​രു​ത്താ​തെ ന​ട​പ്പാ​ക്കാ​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. മു​സ്​​ലിം വി​ഭാ​ഗ​ത്തി​ന്​ 80 ശ​ത​മാ​ന​വും ല​ത്തീ​ൻ, പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 20 ശ​ത​മാ​ന​വു​മാ​യി ന​ൽ​കി​യി​രു​ന്ന സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ക​യും പ​ഠി​ക്കാ​ൻ സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ച മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ്​ അ​നു​പാ​ത മാ​റ്റ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഹൈ​കോ​ട​തി വി​ധി​ പാ​ലി​ച്ചു​കൊ​ണ്ട്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പൊ​തു​ഭ​ര​ണ (ന്യൂ​ന​പ​ക്ഷ ക്ഷേ​മ) വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്.

Show Full Article
TAGS:Minority Scholarship ldf govt pinarayi vijayan 
News Summary - Minority Scholarship: Ordered in proportion to population
Next Story