Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത -എ. വിജയരാഘവൻ

text_fields
bookmark_border
ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ ഒരുമിച്ച് നിൽക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത -എ. വിജയരാഘവൻ
cancel

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വർഗീയതക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ. ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച് ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ. അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലല്ലേ. ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ. അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണ്ടേ' -എ. വിജയരാഘവൻ പറഞ്ഞു.

എന്നാൽ, തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minority racism is the biggest racism -A. Vijayaraghavan
Next Story