ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജി.എം നിയമനം; കേസിലകപ്പെട്ട ഉദ്യോഗസ്ഥനുവേണ്ടി സർക്കാർ
text_fieldsപാലക്കാട്: വിജിലൻസ്, സി.ബി.െഎ കേസുകളിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജറായി നിയമിക്കാൻ സർക്കാർ നീക്കം. ഒരു പൊതുമേഖല സ്ഥാപനത്തിൽ മാനേജർ തസ്തികയിൽ ഇരിക്കുന്ന ഇയാളെ ന്യൂനപക്ഷ ധനകാര്യ കോർപറേഷെൻറ തലപ്പത്ത് നിയമിക്കാൻ ഇൻറർവ്യൂവിന് മുമ്പുതന്നെ തലസ്ഥാനത്ത് കരുനീക്കം നടന്നതായി സൂചന ലഭിച്ചു. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി െക.ടി. ജലീലിെൻറ ബന്ധു രാജിവെച്ച ഒഴിവിലേക്കാണ് കഴിഞ്ഞ മേയ് 30ന് അഭിമുഖം നടന്നത്.
പരാതികളെത്തുടർന്ന് മുമ്പ് രണ്ടുതവണ മാറ്റിവെച്ച അഭിമുഖമാണ് കോർപറേഷെൻറ കോഴിക്കോട് ആസ്ഥാനത്ത് നടന്നത്. ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമനത്തിന് 16 പേർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അഭിമുഖത്തിന് ക്ഷണിച്ചത് എട്ടുപേരെയാണ്-ഹാജരായത് അഞ്ചുപേർ. അഭിമുഖത്തിൽ പെങ്കടുത്തവർക്കാർക്കും മതിയായ യോഗ്യതയില്ലെന്ന് ആരോപണമുണ്ട്. ഹാജരാകുന്നവർ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ മേലധികാരിയിൽനിന്ന് നിരാക്ഷേപപത്രം (എൻ.ഒ.സി) ഹാജരാക്കണമെന്ന് ചട്ടമുണ്ടെങ്കിലും ആരും ഇത് ഹാജരാക്കിയില്ല. ഇതിൽ പെങ്കടുത്ത മൂന്നുപേർക്ക് പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ മാനേജീരിയൽ തസ്തികയിൽ പ്രവർത്തനപരിചയമില്ല.
ജി.എം നിയമനത്തിനായി മന്ത്രിയുടെ ഒാഫിസ് ശിപാർശ ചെയ്തതായി സൂചനയുള്ള ഉദ്യോഗസ്ഥൻ രണ്ട് വിജിലൻസ് കേസിലും സി.ബി.െഎ കേസിലും കുറ്റാരോപിതനാണ്. തുടർന്നാണ് ഇയാളെ മാതൃസ്ഥാപനത്തിേലക്ക് സർക്കാർ തിരിച്ചയച്ചത്. ഡെപ്യൂേട്ടഷനിൽ കഴിഞ്ഞ 14 വർഷമായി പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തെ സി.ബി.െഎ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. അഭിമുഖത്തിന് എത്തിയ മറ്റൊരാൾ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ്. സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാത്രമേ ഡെപ്യൂേട്ടഷൻ നിയമനത്തിന് അർഹതയുള്ളൂ. സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനെ അഭിമുഖത്തിന് ക്ഷണിച്ചതുതെന്ന ചട്ടവിരുദ്ധമാണ്.
സഹകരണ ബാങ്ക് ക്ലറിക്കൽ തസ്തികയിലുള്ളയാളും കെ.എം.എം.എൽ അക്കൗണ്ട് ഒാഫിസറും കെ.എഫ്.സിയിലെ ഒരു വനിത ഉദ്യോഗസ്ഥയും അഭിമുഖത്തിന് ഹാജരായിരുന്നു. ഇവരാരും മതിയായ യോഗ്യതയുള്ളവരല്ല. യോഗ്യരായ പല അപേക്ഷകരെയും തഴഞ്ഞാണ് ഇവരെ അഭിമുഖത്തിന് ക്ഷണിച്ചത്. ഉന്നത തസ്തികയിലെ നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കി സർക്കാർ ഉത്തരവുള്ളപ്പോഴാണ് വിജിലൻസ് കേസിൽപെട്ട ഉദ്യോഗസ്ഥനെ പിൻവാതിൽ വഴി നിയമിക്കാനുള്ള നീക്കം. ജി.എം തസ്തികയിലേക്കുള്ള ഡെപ്യൂേട്ടഷൻ നിയമനങ്ങൾ പ്രഫഷനൽ സെലക്ഷൻ ബോർഡിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയതും വഴിവിട്ട നീക്കം ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
