ചിലർ സമ്പന്നരായതിനാൽ ന്യൂനപക്ഷ സമുദായാംഗങ്ങളെല്ലാം മുൻപന്തിയിലാണെന്ന് പറയാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ന്യൂനപക്ഷ സമുദായത്തിലെ ചിലർ സമ്പന്നരാണെന്ന പേരിൽ ഈ സമുദായങ്ങളിലെ മുഴുവൻപേരും സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിലാണെന്ന് വിലയിരുത്താനാവില്ലെന്ന് ൈഹകോടതി.
ഇവരുടെ സമ്പന്നത ന്യൂനപക്ഷ വിഭാഗക്കാരായതാണെന്നതിനാലാെണന്ന് കരുതേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ മുസ്ലിം, -ക്രിസ്ത്യൻ മത വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർ നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കേന്ദ്രമായ സിറ്റിസൺസ് അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാലിറ്റി, ട്രാൻക്വിലിറ്റി ആൻഡ് സെക്യൂലറിസം (കാഡറ്റ്സ്) എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
ന്യൂനപക്ഷമെന്നത് ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എണ്ണം പരിശോധിച്ചാൽ നിയമസഭയിലും പാർലമെൻറിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർ നിർണയിക്കാൻ ദേശീയ ന്യൂനപക്ഷ കമീഷനോട് നിർദേശിക്കാൻ കേന്ദ്ര സർക്കാറിനോട് ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചേർന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിന് ബന്ധവുമില്ല. ന്യൂനപക്ഷമെന്നത് ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്ന പേരിൽ അവകാശങ്ങൾ നിഷേധിക്കാനാവില്ല. 1992ലെ ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ. ഇക്കാര്യം കേരള സ്റ്റേറ്റ് കമീഷൻ ഫോർ മൈനോറിറ്റീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ വെള്ളം ചേർക്കാനാവില്ല. ചിലർ സമ്പന്നരായതുകൊണ്ട് ന്യൂനപക്ഷ അവസ്ഥ നിർണയിക്കാൻ ന്യൂനപക്ഷ കമീഷന് തടസ്സമല്ല.
കേന്ദ്ര സർക്കാറിന് ദേശീയ ന്യൂനപക്ഷ കമീഷനോട് നിർദേശിക്കാൻ നിയമപരമായി സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില കാര്യങ്ങളിൽ സർക്കാറിനെ ഉപദേശിക്കാനുള്ള അധികാരം കമീഷനുണ്ട്. നിയമപ്രകാരം കമീഷനുള്ള അധികാരങ്ങളും പ്രവർത്തനങ്ങളും സ്വതന്ത്ര സ്വഭാവത്തിലുള്ളതായതിനാൽ ഇടപെടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് വിലക്കുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

