തിരുവനന്തപുരം: കണ്ണൂർ പാലത്തായി കേസിൽ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെതിരെ ന്യൂനപക്ഷ കമീഷൻ മുമ്പാകെ ബോധിപ്പിച്ച പരാതിയിൽ ശ്രീജിത്തിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ നിർദേശിച്ചു. മേക്കാലടി സ്വദേശി അജ്മൽ കെ. മുജീബാണ് പരാതി നൽകിയത്.
കണ്ണൂർ പാലത്തായിയിൽ ബി.ജെ.പി നേതാവായ അധ്യാപകൻ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശ്രീജിത്തും മറ്റൊരു വ്യക്തിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പരാതിക്കാധാരം. കേസിെൻറ രഹസ്യസ്വഭാവത്തിന് വിപരീതമായും നിരുത്തരവാദപരമായും ശ്രീജിത്ത് വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പരാതി.