ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം -ബിഷപ് പാംപ്ലാനി
text_fieldsകണ്ണൂർ: ഇന്ത്യയിൽ ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്ന സാഹചര്യമാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പല തരത്തിലുള്ള സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്ന സമയത്താണ് നാം ജീവിക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വിശ്വാസികൾക്കായുള്ള സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ബിഷപ്പ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങൾ വിശിഷ്യാ ക്രൈസ്തവർ, സന്യസ്തർ, നാടിന്റെ നൻമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർ എന്നിവരെല്ലാം സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി കഷ്ടതയനുഭവിച്ച എല്ലാവരെയും ഈ സന്ദർഭത്തിൽ സ്മരിക്കാമെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

