പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി
text_fieldsആളൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി.
17കാരി പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രതികൾക്കായി വ്യാപക തെരച്ചില്‍ നടത്തിവരികയാണ്. സംഭവത്തില്‍ തൃശൂരിന് പുറമെ മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടതായാണ് സൂചന.
ആളൂര്‍ സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഘം ചേര്‍ന്ന് നിരവധി തവണ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി അറിയുന്നു.
ഏതാനും നാള് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നത്.

