പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsഷിനിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയയാൾ പിടിയിൽ. കരുപ്പൂര് കാവുംമൂല വല്ലകത്തിൻവിള ഷിനിലിനെയാണ് (33) നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ലൈംഗിക ആക്രമണത്തിന് വിധേയമാക്കുന്നത് നേരിൽ കണ്ട പെൺകുട്ടിയുടെ അമ്മ വഴക്കുപറഞ്ഞ് പിന്തിരിപ്പിച്ചതിലുള്ള വിരോധത്തിൽ പ്രതി പെൺകുട്ടിയുടെ അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തിങ്കളാഴ്ച വെളുപ്പിന് െപാലീസ് സ്റ്റേഷനുസമീപം മോട്ടോർ സൈക്കിളിൽ കൊണ്ടിറക്കിവിട്ട ശേഷം ഒളിവിൽ പോകുകയുമായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, പ്രേമ, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒ മാരായ രാജേഷ്കുമാർ ആർ, ശ്രീജിത്ത് എം.ആർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

