അയർക്കുന്നത്ത് 15കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ടര ലക്ഷം പിഴയും
text_fieldsകോട്ടയം: കോട്ടയം അയർക്കുന്നത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപയും പിഴ ചുമത്തി കോടതി. പോക്സോ കേസുകൾ പരിഗണിക്കുന്ന കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. അന്യായയമായി തടവിൽ വെക്കൽ, ബലാത്സംഗം എന്നിവയുൾപ്പെടെ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം അയർക്കുന്നത്തെ ഇഷ്ടിക മില്ലിൽ നിന്നാണ് രണ്ട് ദിവസം പഴക്കമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തോട് അടുത്ത സൗഹൃദമുള്ള അജേഷ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയോട് സൗഹൃദം നടിച്ച് അടുത്ത പ്രതി കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ബോധരിഹതയായതോടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

