Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിങ് സീറ്റിലിരുത്തി അപകടകരമായ യാത്ര; ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

text_fields
bookmark_border
കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിങ് സീറ്റിലിരുത്തി അപകടകരമായ യാത്ര; ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു
cancel

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ കൊച്ചുകുട്ടിയെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി.

കൊച്ചുകുട്ടിയെ ഡ്രൈവിങ് സീറ്റിൽ ചേർത്തിരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ കൈകൾ വെച്ചിരിക്കുന്ന നിലയിലാണ് വാഹനം ഓടിച്ചിരുന്നത്. ഈ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്. കുട്ടിയുടെ ജീവന് ഭീഷണിയാകുന്നതും മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷൻ വിലയിരുത്തി.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും (ആർ.ടി.ഒ) ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor Child Sits on Driver's Seat in Kazhakoottam Child Rights Commission Takes Suo Motu Case
Next Story