Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ. ഖാദറിനെ കാണാൻ...

യു.എ. ഖാദറിനെ കാണാൻ മന്ത്രിമാരെത്തി; ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും

text_fields
bookmark_border
യു.എ. ഖാദറിനെ കാണാൻ മന്ത്രിമാരെത്തി; ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും
cancel
camera_alt???????????? ??.??. ?????????, ?.???. ????????? ??????? ??????????? ??.?. ????????? ??????? ????????????. ?????? ???????? ??.??.? ?????

കോഴിക്കോട്​: ബർമയിൽനിന്ന്​ ഇന്ത്യയിലെത്തി പിന്നീട്​ കോഴിക്കോട്ടുകാരനായി മാറിയ മലയാളത്തി​​​െൻറ കഥാകൃത ്ത്​ യു.എ. ഖാദറിനെ കാണാൻ മന്ത്രിമാരെത്തി. ചികിത്സയിൽ കഴിയുന്ന കഥാകൃത്തിനെ​ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനുമാണ്​ സന്ദർശിച്ചത്​. ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയക്കും കാൽമുട്ട് മാറ്റിവെച്ച ശസ്ത്രക്രിയക്കും ശേഷം തുടർ ചികിത്സയിൽ കഴിയുകയാണ്​ തൃക്കോട്ടൂർ ​െപരുമയു​െട കഥാകാരൻ. അദ്ദേഹത്തി​​​െൻറ ഭാര്യയും ഈയിടെ അസുഖബാധി തയായിരുന്നു. ഈ അവസ്ഥ സർക്കാറി​​​െൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ എഴുത്തുകാരനെ സന്ദർശിച്ചത്. ഇവർക്കൊപ്പം പുരുഷൻ കടലുണ്ടി എം.എൽ.എയും പൊക്കുന്നുള്ള ‘അക്ഷരം’ വസതിയിൽ എത്തിയിരുന്നു.

രാവിലെ 8.15ഓടെയാണ് മന്ത്രിമാർ യു.എ. ഖാദറി​​​െൻറ വസതിയിൽ എത്തിയത്. പൂമുഖത്തെത്തി അദ്ദേഹം വിശിഷ്​ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് അകത്തിരുന്ന് കുശലാന്വേഷണം. ചികിത്സയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും മന്ത്രിമാർ വിശദമായി ചോദിച്ചറിഞ്ഞു. നീരു​െവച്ച കാൽ ഉയർത്തി​െവച്ച് സംസാരിക്കാമെന്ന് മന്ത്രി ശശീന്ദ്ര​​​െൻറ ഓർമപ്പെടുത്തൽ. അതു വിനയപൂർവം നിരസിച്ച യു.എ. ഖാദർ എല്ലാവരും കാണാൻ വരുന്നത് സന്തോഷമുള്ള കാര്യമല്ലേയെന്ന് ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യു.എ. ഖാദറി​​​െൻറ തുടർ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന്​ മന്ത്രിമാർ അറിയിച്ചു. ചികിത്സക്ക്​ വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് താങ്ങാനാവാത്തതാണ്. തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങൾ സർക്കാർ ആലോചിച്ചു തീരുമാനമെടുക്കുമെന്നും കേരളത്തിന്​ പ്രിയമുള്ള എഴുത്തുകാരനെ സ്വന്തമെന്നു ഉയർത്തിക്കാണിക്കാനാവുന്നത്​ കോഴിക്കോട്ടുകാർക്ക്​ അഭിമാനമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

സാംസ്കാരികച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ ത​​​െൻറ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു.എ. ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസ്സിനു വയ്യെന്ന് സമ്മതിക്കാൻ തയാറല്ല. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാര​​​െൻറ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാലാകുന്ന വിധത്തിൽ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യപക്ഷത്താണ് താനെന്നും യു.എ. ഖാദർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstp ramakrishnanua khaderMinister AK Saseendranmalayalam news
News Summary - ministers visits ua khader-kerala-news
Next Story