Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാരുടെ...

മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി, ഉത്തരവ് പുറത്തിറങ്ങി

text_fields
bookmark_border
മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി, ഉത്തരവ് പുറത്തിറങ്ങി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്ക് നമ്പറുകളായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചത്. രണ്ടാം നമ്പർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ. മുരളീധരന് 11 ഉം എ.പി. അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു.

പി.സി. വിഷ്ണുനാഥ്-12, എം. ലിജു-18, റോജി എം. ജോൺ-16, ടി. സിദ്ദീഖ്-15, കെ.എ. തുളസി-8, ബിന്ദു കൃഷ്ണ-27, ഒ.ജെ. ജനീഷ്-19, എൻ. ഷംസുദ്ദീൻ-21, കെ.എം. ഷാജി-13, പി.കെ. ബഷീർ-17, വി.ഇ. അബ്ദുൽ ​ഗഫൂർ-14, അനൂപ് ജേക്കബ്-5, ഷിബു ബേബി ജോൺ-51, സി.പി. ജോൺ-6 എന്നിങ്ങനെയാണ് അനുവദിച്ച വാഹനങ്ങലുടെ നമ്പറുകൾ.

ഒന്നും രണ്ടും മൂന്നും നമ്പറുകളിലൊന്നും ആർക്കും അവകാശവാദമുന്നയിക്കാൻ കഴിയില്ലായിരുന്നെങ്കിലും തുടർന്നുള്ള നമ്പറുകളിൽ അവകാശവാദം ഉന്നയിച്ചിരുന്നു. 9ാം നമ്പർ ലഭിച്ചത് ആദ്യം കെ.എ. ഷാജിക്കായിരുന്നു. പക്ഷേ അണികള്‍ക്ക് നമ്പർ ഇഷ്ടമായില്ല. കഴിഞ്ഞ തവണ മന്ത്രിയായപ്പോള്‍ കിട്ടിയ 9മത് നമ്പർ വേണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. 51ാം നമ്പർ വേണമെന്നാണ് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11ാം നമ്പർ വേണമെന്നായിരുന്നു കെ. മുരളീധരന്‍റെയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministers carKerala AssemblyNumbersOfficial Vehicles
News Summary - As numbers for ministers' official vehicles
Next Story