മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, കെ.എം ഷാജിക്ക് കാസർകോട്
text_fieldsതിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്‍റെ ചുമതല സി.പി ജോണിനാണ് നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് കൊല്ലത്തിന്‍റെയും ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പി.സി വിഷ്ണു നാഥിന് പത്തനംതിട്ടയുടെയും ചുമതല നൽകി. ആലപ്പുഴ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജുവിനും കോട്ടയം ജില്ലയുടെ ചുമതല മോൻസ് ജോസഫിനും നൽകി.
ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനാണ് ഇടുക്കിയുടെ ചുമതല ഉള്ളത്. എറണാകുളം ജില്ലയുടെ ചുമതല റോജി. എം. ജോണിനും തൃശൂരിന്‍റെ ചുമതല ഒ.ജെ ജനീഷിനും പാലക്കാടിന്‍റെ ചുമതല എൻ. ഷംസുദ്ദീനും ആണ് നൽകിയിരിക്കുന്നത്. മലപ്പുറത്തിന്‍റെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിനും കോഴിക്കോടിന്‍റേത് റവന്യൂ മന്ത്രി എ.പി അനിൽ കുമാറിനും ആണ് നൽകിയിരിക്കുന്നത്. വയനാട് ടി. സിദ്ധീഖിനും കണ്ണൂർ സണ്ണി ജോസഫിനും കാസർകോട് കെ.എം ഷാജിക്കുമാണ് ചുമതല നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

