കെ.എസ്.ഇ.ബി: ജീവനക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ എൻ.സി.സി.ഒ.ഇ.ഇ.ഇ നേതൃത്വത്തിൽ ഫെബ്രുവരി 20ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ യൂനിയൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തി. ഫെബ്രുവരി 28നകം ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഉറപ്പുകൾ രേഖപ്പെടുത്തിയ മിനിട്സ് ലഭിച്ചശേഷം കേരള ചാപ്റ്റർ യോഗം ചേർന്ന് സമരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് എൻ.സി.സി.ഒ.ഇ.ഇ.ഇ നേതൃത്വം അറിയിച്ചു. എളമരം കരീം, ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
2016, 2021 വർഷങ്ങളിലെ ശമ്പള പരിഷ്കരണ കരാറുകൾക്ക് ഫെബ്രുവരി 28ന് മുമ്പ് അംഗീകാരം നൽകാനുള്ള നടപടികൾ ഊർജ വകുപ്പ് സ്വീകരിക്കും, പെൻഷൻ മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനം സുഗമമാക്കാൻ കമ്മിറ്റി രൂപവത്കരിക്കും, മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളവുമായി ബോർഡിലെ ശമ്പളം ഏകീകരിക്കാനുള്ള നീക്കത്തിൽ വിയോജിപ്പ് രേഖപ്പെടുത്തും, ഡി.എ കുടിശ്ശിക ഉടൻ ലഭ്യമാക്കാൻ നടപടിയെടുക്കും, ഒരു ഗഡു ഡി.എ നൽകുന്നത് പരിഗണിക്കും, ജീവനക്കാരുടെ നിയമനത്തിൽ പി.എസ്.സിയുമായി ചർച്ചകൾ നടത്തും തുടങ്ങിയ ഉറപ്പുകളാണ് യോഗത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

