അതിർത്തി തിരിച്ച് നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്: ആശ്വാസത്തോടെ 78 കാരി സാറാക്കുട്ടി
text_fieldsകൊച്ചി: കലങ്ങിയ കണ്ണുകളോടെ മകന്റെ കൈപിടിച്ച് അദാലത്ത് വേദിയിലെത്തിയ 78കാരി സാറാക്കുട്ടി സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കണയന്നൂർ സ്വദേശികളായ സാറാക്കുട്ടി സ്ക്കറിയയുടെയും മകൻ ജീബൂ സ്കറിയയുടെയും പരാതി പരിഗണിച്ച മന്ത്രി പി. രാജീവ് ഉടൻതന്നെ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബന്ധുവിന്റെ പേരിലെ പോക്കുവരവ് റദ്ദ് ചെയ്യണമെന്നും ഭൂമി അതിർത്തി തിരിച്ചു നൽകണമെന്നുമായിരുന്നു ചീരക്കാട്ടിൽ വീട്ടിൽ സാറാക്കുട്ടിയുടെയും മകന്റേയും പരാതി. മൂന്നുമാസത്തിനുള്ളിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇരുവർക്കും ഉറപ്പുനൽകി.
പരാതിക്ക് മുൻഗണന നൽകി ഹൈക്കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിൽ സർവ്വേ നടപടികൾ പൂർത്തീകരിച്ച് അതിർത്തി നിശ്ചയിച്ചു നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി പോക്കുവരവ് നടികൾക്കായി 2015 മുതൽ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്ന പ്രശ്നത്തിനാണ് കണയന്നൂർ താലൂക്കിൽ നടന്ന അദാലത്തിൽ പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

