Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ഓഫിസുകൾ...

മന്ത്രി ഓഫിസുകൾ ഒഴിഞ്ഞുപോക്കിന്റെ മൂഡിൽ

text_fields
bookmark_border
മന്ത്രി ഓഫിസുകൾ ഒഴിഞ്ഞുപോക്കിന്റെ മൂഡിൽ
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മ​ന്ത്രി ഓ​ഫി​സു​ക​ളെ​ല്ലാം ഒ​ഴി​യു​ന്ന​തി​ന്‍റെ മൂ​ഡി​ൽ. തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ലും നി​ല​വി​ലെ മ​ന്ത്രി​മാ​ർ​ക്ക്​ വീ​ണ്ടും സ്ഥാ​ന​വും അ​തേ വ​കു​പ്പും ഓ​ഫി​സും ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റാ​ഫു​ക​ൾ സ്വ​കാ​ര്യ വ​സ്തു​ക്ക​ള​ട​ക്കം മാ​റ്റി ഓ​ഫി​സ് ഒ​ഴി​യു​ന്ന തി​ര​ക്കി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി​യും ഭൂ​രി​പ​ക്ഷം മ​ന്ത്രി​മാ​രും ഓ​ഫി​സി​ലെ​ത്തു​ന്നി​ല്ലെ​ന്നാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​വും ഉ​ഷ്ണ​ത​രം​ഗം സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​വു​മെ​ല്ലാം ഓ​ൺ​ലൈ​നാ​യാ​ണ്​ ന​ട​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും ജി.​ആ​ർ. അ​നി​ലും മി​ക്ക ദി​വ​സ​വും ഓ​ഫി​സി​ലെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കു​റ​ച്ചു​സ​മ​യം മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ശി​വ​ൻ​കു​ട്ടി സ​ജീ​വ​മാ​ണ്. മ​റ്റു പ​ല മ​ന്ത്രി​മാ​രും തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ട​ക്ക്​ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ഫി​സി​ൽ എ​ത്തി​യ​ത്. കെ. ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ചി​ല​ർ പാ​ർ​ട്ടി ഓ​ഫി​സി​ലാ​ണ്​ വാ​ർ​ത്ത​സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​ന്നൈ​യി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു പോ​യി​രു​ന്നു. അ​തു​ക​ഴി​ഞ്ഞ് ബു​ധ​നാ​ഴ്ച ത​ല​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹം ക്ലി​ഫ്ഹൗ​സി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം അ​ദ്ദേ​ഹ​വും ഓ​ഫി​സി​ലെ​ത്തി​യി​ട്ടി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ന്ത്രി​മാ​ർ ഓ​ഫി​സി​ലെ​ത്താ​ത്ത​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersPoliticalNewsKerala
News Summary - Ministerial offices in a farewell mood
Next Story