Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാർ നിയമസഭ...

മന്ത്രിമാർ നിയമസഭ സബ്​ജക്​ട്​ കമ്മിറ്റികളുടെ അധ്യക്ഷരാകുന്നത്​ പുനഃപരിശോധിക്കണം –മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-vijayan
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യി മ​ന്ത്രി​മാ​ർ ഇ​രി​ ക്കേ​ണ്ട​തു​ണ്ടോ എ​ന്ന്​​ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന ി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ​ക്കാ​യി ‘നി​യ​മ​സ​ഭാ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഇ-​നി​യ​മ​സ​ഭ’ എ​ന്നീ വി​ഷ​യ​ ങ്ങ​ളി​ൽ പാ​ർ​ല​മ​െൻറ​റി പ​ഠ​ന​കേ​ന്ദ്ര​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല ഉ​ദ്ഘാ ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ ആ ​വ​കു​പ്പി​ൽ മാ​ത്രം ഉൗ​ന്നി​യാ​കും ന​ട​ക്കു​ക. ഏ​താ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യ​ക​രം എ​ന്നു​​ പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​നി​ക്ക​ണം.
എ​ക്​​സി​ക്യൂ​ട്ടി​വി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം നി​യ​മ​സ​ഭ ഉ​റ​പ്പു​വ​രു​ത്തു​ന്നി​ല്ല എ​ന്ന ധാ​ര​ണ പൊ​തു​സ​മൂ​ഹ​ത്തി​ലു​ണ്ട്. നി​യ​മ​സ​ഭാ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പ​തി​യാ​ത്ത​തു​കൊ​ണ്ടാ​ണി​ത്. സ​ഭാ​സ​മി​തി​ക​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്​ സ​മൂ​ഹം അ​റി​യു​ന്നി​ല്ല.

എ​ക്​​സി​ക്യൂ​ട്ടി​വി​ന്​ നി​യ​മ​സ​ഭ​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ സ​ഭാ​സ​മി​തി​ക​ൾ​ക്ക്​ പ്ര​ധാ​ന പ​ങ്കു​ണ്ട്. സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തൃ​പ്​​തി​ക​ര​മാ​ണെ​ങ്കി​ലും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ​ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണം. കേ​ര​ള നി​യ​മ​സ​ഭ ഇ-​നി​യ​മ​സ​ഭ​യാ​ക്കു​ന്ന​ത്​ കാ​ല​ത്തി​ന​നു​സൃ​ത​മാ​യ നീ​ക്ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​നാ​ഭി​ലാ​ഷ​ത്തി​​െൻറ സ​ർ​വ സാ​ധ്യ​ത​ക​ളും വി​നി​യോ​ഗി​ക്കാ​നാ​വു​ന്ന സം​വി​ധാ​ന​മാ​യി നി​യ​മ​സ​ഭാ സ​മി​തി​ക​ൾ മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​കെ. ബാ​ല​ൻ, എം.​എ​ൽ.​എ​മാ​രാ​യ എം.​കെ. മു​നീ​ർ, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി സ്വാ​ഗ​ത​വും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMinisterPinarayi Vijayan
News Summary - Ministerial committee- Kerala news
Next Story