Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂല്യവർധിത...

മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകർക്ക്​ നേട്ടമുണ്ടാക്കും –മന്ത്രി സുനിൽകുമാർ

text_fields
bookmark_border
മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകർക്ക്​ നേട്ടമുണ്ടാക്കും –മന്ത്രി സുനിൽകുമാർ
cancel

കൊ​ച്ചി: കേ​ര​ള​ത്തി​​​െൻറ ത​ന​ത്​ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ മൂ​ല്യ​വ​ർ​ധ​ന ന​ട​ത്തി ക​ർ​ഷ​ക​ർ​ക്ക്​ നേ​ട് ട​മു​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. മൂ​ല്യ​വ​ർ​ധി​ ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​രെ സം​രം​ഭ​ക​രാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്​​ട്രീ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഭ​ക്ഷ്യ ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​വേ​ലി​ക്ക​ര​യി​ൽ ഹ​ണി പാ​ർ​ക്ക് ഈ ​മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. 23 കോ​ടി​യു​ടെ ഹ​ണി-​ബ​നാ​നാ പാ​ർ​ക്ക് തൃ​ശൂ​ർ ച​ങ്ങാ​ലി​ക്കോ​ട്ടും ആ​രം​ഭി​ക്കും.

പൊ​ക്കാ​ളി അ​രി, വ​ട്ട​വ​ട​ വെ​ളു​ത്തു​ള്ളി, ആ​ല​പ്പി മ​ഞ്ഞ​ൾ തു​ട​ങ്ങി 14 കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഭൗ​മ സൂ​ചി​ക അം​ഗീ​കാ​ര​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ൽ നി​ർ​മി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ള​രു​ക എ​ന്ന പ്ര​മേ​യ​വു​മാ​യാ​ണ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്​​ട്രീ​സ്​ (സി.​ഐ.​ഐ) കേ​ര​ള ഭ​ക്ഷ്യ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സം​സ്​​ക​ര​ണ വ്യ​വ​സാ​യ​െ​ത്ത​യും ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്​​റ്റാ​ർ​ട്ട​പ്പു​ക​െ​ള​യും ആ​ഗോ​ള​നി​ല​വാ​ര​ത്തി​ൽ മ​ത്സ​ര ക്ഷ​മ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​രം​ഗ​ത്തി​​െൻറ വ​ള​ർ​ച്ച​ക്ക്​ ഉ​ൾേ​പ്ര​ര​ക​മാ​കു​ന്ന ഭ​ക്ഷ്യ​സം​സ്​​ക​ര​ണ മേ​ഖ​ല 10 ശ​ത​മാ​നം നി​ര​ക്കി​ലാ​ണ്​ വ​ള​രു​ന്ന​തെ​ന്ന് ഭ​ക്ഷ്യ ഉ​ച്ച​കോ​ടി ചെ​യ​ർ​മാ​ൻ ന​വാ​സ്​ മീ​രാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മി​ക​ച്ച സ്​​ർ​ട്ട​പ്പി​ന് കാ​ഷ് ൈപ്ര​സി​നു​പു​റ​മെ മു​ന്നോ​ട്ടു​ള്ള വ​ള​ർ​ച്ച​ക്ക്​ സി.​ഐ.​ഐ​യു​ടെ പി​ന്തു​ണ​യും ല​ഭി​ക്കും. ഭ​ക്ഷ്യ​സം​സ്​​ക​ര​ണം അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 58 സ്​​ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ഫു​ഡ് സ​മ്മി​റ്റി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു വ​രു​ന്നു.

സി.​ഐ.​ഐ കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നും ധാ​ത്രി ആ​യു​ർ​വേ​ദ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ജി​കു​മാ​ർ, സ​മുേ​ദ്രാ​ൽ​പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ശ്രീ​നി​വാ​സ്, വി.​എ​ഫ്.​പി.​സി.​കെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സ​ജി ജോ​ൺ, കേ​ര​ള ഭ​ക്ഷ്യ ഉ​ച്ച​കോ​ടി സ​ഹ​ചെ​യ​ർ​മാ​നും മ​ഞ്ഞി​ലാ​സ്​ ഫു​ഡ് ടെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ വി​നോ​ദ് മ​ഞ്ഞി​ല, സി.​ഐ.​ഐ കേ​ര​ള ഹെ​ഡ് ജോ​ൺ കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​നം ബു​ധ​നാ​ഴ്​​ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvs sunil kumaragriculture ministermalayalam newsAgriculture News
News Summary - minister VS Sunil kumar speech -kerala news
Next Story