Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാടിനെ...

കുട്ടനാടിനെ ശാസ്​ത്രീയമായി പുനഃസംഘടിപ്പിക്കും -മന്ത്രി വി.എസ്. സുനിൽ കുമാർ

text_fields
bookmark_border
കുട്ടനാടിനെ ശാസ്​ത്രീയമായി പുനഃസംഘടിപ്പിക്കും -മന്ത്രി വി.എസ്. സുനിൽ കുമാർ
cancel

ചെങ്ങന്നൂർ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് ഫെബ്രുവരി മാസത്തിനകം വിദഗ്ധരെ പങ് കെടുപ്പിച്ച്​ രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് കുട്ടനാടിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുമെന്ന ് മന്ത്രി വി.എസ് സുനിൽ കുമാർ.

കൃഷിനാശം സംഭവിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ദീർഘിപ്പിച്ചിട്ടുണ്ട് . യാതൊരു കാരണവശാലും നശനഷ്ടമുണ്ടായവർക്ക്​ നഷ്ടപരിഹാരം ലഭിക്കാതെ വരില്ല. വിത്ത്, കുമ്മായം എന്നിവക്കായി ഹൈക്ടറിന് 13500 രൂപ നൽകിയതിനു പുറമെ, ​െചളിയും മണ്ണും നീക്കം ചെയ്യുന്നതിന് 12500 രുപ കൂടി ലഭിക്കുന്നതിന് അപേക്ഷിക്കണമെന്ന് മന്ത്രി നെൽകർഷകരോട് ആവശ്യപ്പെട്ടു. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടത്തി​​​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 13ന് നിയമസഭയിൽ അവതരിപ്പിച്ച കർഷക ക്ഷേമ ബോർഡ്​ ബില്ല് സെലക്ട്​ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പ്രളയം പിന്തിരിപ്പിക്കാത്ത അതിസാഹസികമായ നിലപാട് എടുത്ത കർഷകരാണ്​ ജില്ലയിലെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ പുതിയതായി ഏഴായിരം ഹെക്ടർ തരിശുനിലങ്ങൾ കൃഷിക്കുപയുക്തമാക്കുന്നതിലൂടെ 3500 മെട്രിക് ടൺ നെല്ല് കുട്ടനാടൻ മേഖലയിൽ ഉൽപ്പാദിപ്പിക്കുവാൻ കഴിയുമെന്നും മന്ത്രി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvs sunil kumarKuttanadumalayalam newsAgriculture News
News Summary - Minister VS Sunil kumar kuttanadu agriculture -kerala news
Next Story