Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവളം-കീടനാശിനി ഡിപ്പോകൾ...

വളം-കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ നിർ​േദശം

text_fields
bookmark_border
വളം-കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ നിർ​േദശം
cancel

തിരുവനന്തപുരം: വളം-കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറി​​​​​െൻറ നിർ​േദശം. ഡിസംബർ 10ന് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വളം-കീടനാശിനി വിൽപനയും ഉപയോഗവും സംബന്ധിച്ച്​ നിർദേശം നൽകിയിരുന ്നു.

ചുവപ്പ്, മഞ്ഞ ലേബലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ കുറിപ്പിൽ മാത്രമേ വിൽക്കാവൂ. ഇതെല്ലാം ലംഘിച്ചാണ ് വിൽപന. അതിനാൽ, ഡിപ്പോകൾ പരിശോധിക്കാനും അനധികൃത വിൽപന തടയാനുമാണ്​ നിർദേശം. കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ അനധിക ൃത വിൽപന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ പൂട്ടിച്ചു.

കീടനാശിനി ഉപയോഗത്തിന്​ നിയന്ത്രണം

തിരുവനന് തപുരം: കാർഷിക സർവകലാശാല വിപണിയിലെ പച്ചക്കറിയിൽ നടത്തിയ അവശിഷ്​ട-വിഷാംശ പരിശോധനയിൽ കീടനാശിനി അംശം കണ്ടെത്തിയതിനെതുടർന്ന്​ അനധികൃത കീടനാശിനി വാങ്ങലും ഉപയോഗവും നിയന്ത്രിക്കാൻ കൃഷി ഡയറക്ടറുടെ നിർദേശം. ശിപാർശ ചെയ്യുന്ന രീതിയിൽ അല്ലാതെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്​.

കൃഷി ഡയറക്ടറുടെ നിർദേശങ്ങൾ

*കൃഷി ഓഫിസർമാർ ഡിപ്പോകൾ സന്ദർശിച്ച് നിരോധിത കീടനാശിനി വിതരണവും വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
*കീടനാശിനിയുടെ വിവരമടങ്ങിയ ബോർഡ് 31ന് മുമ്പ് ഡിപ്പോകളിൽ
പ്രദർശിപ്പിക്കണം.
* കൃഷി ഓഫിസറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രം വിതരണം നടത്തണം
* അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കർഷകർ കീടനാശിനി വാങ്ങരുത്​.
* കമ്പനികളോ വിതരണക്കാരോ ഇടനിലക്കാരോ നേരിട്ട് വിറ്റാൽ നിയമനടപടി സ്വീകരിക്കണം.
*മാരക കീടനാശിനി പരിശോധനക്ക്​ വിജിലൻസ് സ്ക്വാഡി​നെ രംഗത്തിറക്കും.
* വിജിലൻസ് സ്ക്വാഡ് അപ്രതീക്ഷിത സന്ദർശനവും പരിശോധനയും നടത്തി കൃഷി ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.

വ്യവസ്​ഥകളേറെ; പാലിക്കാറില്ല

കുഴൽമന്ദം (പാലക്കാട്​): മാർഗനിർദേശം പാലിക്കാതെ നെൽപാടങ്ങളിൽ കീടനാശിനി പ്രയോഗം വ്യാപകം. അനുമതിയുള്ളവയാണോ, അനുവദനീയ അളവിലാണോ എന്ന കാര്യമൊന്നും ആരും നോക്കാറില്ല. കച്ചവടക്കാരുടെ നിർദേശപ്രകാരമാണ് പലരും ഉപയോഗിക്കുന്നത്. ഭക്ഷ്യധാന്യങ്ങളിലെ കീടനാശിനി പ്രയോഗത്തിന് വ്യക്തമായ മാർഗനിർദേശമുണ്ട്. എന്നാൽ, നടപ്പാകുന്നില്ല. കൃഷിവകുപ്പിനാണ് ഇതി​​​െൻറ ഉത്തരവാദിത്തം. കീടനാശിനി പ്രയോഗിക്കണമെങ്കിൽ കൃഷി ഓഫിസർ പരിശോധിച്ച് നിർദേശം നൽകണം. എന്നാൽ, ഇത്തരം നിയമം ഉള്ളതായി കർഷകർക്കറിയില്ല.

കീടനാശിനി ഉല്‍പാദകർ, വിതരണക്കാർ, വിൽപനക്കാർ എന്നിവർ കൃഷിവകുപ്പില്‍നിന്ന് ലൈസന്‍സ് എടുക്കണം. ഇത്​ പാലിക്കാറില്ല. വില്‍ക്കുന്ന കീടനാശിനികളുടെ വിവരങ്ങള്‍ രജിസ്​റ്ററില്‍ സൂക്ഷിക്കണം. അനധികൃത വില്‍പന കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരം കീടനാശിനികള്‍ വൻതോതില്‍ സ്‌റ്റോക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.

നിരോധിക്കപ്പെട്ട കീടനാശിനികള്‍ കർഷകർ പ്രയോഗിച്ചാൽ കൃഷിവകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ങൾ റദ്ദാക്കാം. വീണ്ടും ആവർത്തിച്ചാൽ കൃഷിവകുപ്പി​​​െൻറ പദ്ധതികളില്‍നിന്ന്​ ഒഴിവാക്കുകയും അയോഗ്യരാക്കുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvs sunil kumaragriculture ministermalayalam newsPESTICIDES
News Summary - minister VS Sunil kumar gave instruction to check all pesticide depos -kerala news
Next Story