മന്ത്രി വി.എന്‍ വാസവന്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി, മകൾക്ക് സൗജന്യ ചികിത്സയും മകന് താൽക്കാലിക ജോലിയും നൽകും
text_fieldsകോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്‌കാരച്ചെലവുകള്‍ക്ക് 50000 രൂപ മെഡിക്കല്‍ കോളജ് എച്ച.ഡി.സി ഫണ്ടില്‍ നിന്ന് മന്ത്രി കുടുംബത്തിന് കൈമാറി. മകന് താല്‍ക്കാലിക ജോലി നല്‍കും. കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂര്‍ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാകും. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ചമറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കും- മന്ത്രി വാസവന്‍ അറിയിച്ചു.
കുടുംബാഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും സഹായവും കുടുംബത്തിന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മന്ത്രിക്കൊപ്പം കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു. ആരോഗ്യമേഖലക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി വീട്ടില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

