പലിശ ചേർത്ത് വായ്പ പുതുക്കൽ തടയുമെന്ന് സഹകരണ മന്ത്രി
text_fieldsതിരുവനന്തപുരം: വായ്പയുടെ പലിശ മുതലിൽ ചേർത്ത് വായ്പ പുതുക്കുന്ന പ്രവണത കർശനമായി തടയുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഓഡിറ്റിൽ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡൻറും സ്വന്തമാക്കുന്നു. ഓഡിറ്റിലടക്കം ഇതു കണ്ടെത്തി തടയാനാണ് നിർദേശം. മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ കേന്ദ്ര നിയമപ്രകാരം പ്രവർത്തിക്കുന്നവയായതിനാൽ സംസ്ഥാന സഹകരണവകുപ്പിന് നിയന്ത്രിക്കാനാവില്ല. പരാതികൾ കേന്ദ്ര സർക്കാറിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍: 86,966 വായ്പ തിരിച്ചടച്ചു
സഹകരണ മേഖലയില്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി 2022-'23 ജൂണ്‍ 30 വരെ 2188.20 കോടി രൂപയുടെ തിരിച്ചടവ് വന്നിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍. 86,966 വായ്പയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത്. 2021-'22 ൽ 12,322.21 കോടി രൂപ സമാഹരിച്ചു. 4,82,450 വായ്പ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കി. മാനദണ്ഡപ്രകാരമുള്ള ഇളവുകളിലൂടെ സാമ്പത്തിക ആശ്വാസം വായ്പക്കാരന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

