മന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കും -വി.ഡി.സതീശൻ
text_fieldsതിരുവല്ല: മന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പ്രതിപക്ഷ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടയിൽ പരിക്കേറ്റുവെന്ന് പറഞ്ഞത് പൂർണമായും കെട്ടിച്ചമച്ച കഥയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമിലില്ലാത്ത കുഴപ്പം മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ അഭിനയിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ സി.പി.എം സംസ്ഥാന വ്യാപക അക്രമം അഴിച്ചു വിടുന്നു. ഇരിനെ ശക്തമായി നേരിടും.
പിണറായി വിജയൻ അടുത്തമാസം ഭരണം ഒഴിയും.ആറു ലക്ഷം കോടിരൂപയുടെ ബാധ്യതയാണ് അദ്ദേഹം കേരളത്തിനുണ്ടാക്കിയിരിക്കുന്നത്.
അഴിമതിയും ആർഭാടവും മുഖമുദ്രയാക്കിയ സർക്കാർ സാധാരണക്കാരന്‍റെ ജീവിതം ഇരുട്ടിലാക്കിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
പൊതുസമ്മേളന പരിപാടി കെ.പി.സി.സി കോർ കമ്മിറ്റി അംഗം പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുനേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലത്തിന്റെ വികസന രേഖ യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ പ്രതിപക്ഷ നേതാവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

