Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന് എയിംസ്...

കേരളത്തിന് എയിംസ് തരില്ലെന്നത് കേന്ദ്രത്തിന്‍റെ രാഷ്ട്രീയ നിലപാടാണെന്ന് മന്ത്രി വീണ ജോർജ്

text_fields
bookmark_border
Health Minister Veena George
cancel
camera_alt

ആരോഗ്യമന്ത്രി വീണ ജോർജ്

Listen to this Article

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വകുപ്പിനോട് കേന്ദ്രം അവഗണന തുടരുകയാണെന്ന് മന്ത്രി വീണ ജോർജ്. കേരളത്തിന് എയിംസ് തരരുത് എന്ന നിലപാടാണ് കേന്ദ്രത്തിന്. തരേണ്ട എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയാണെന്നും എയിംസ് വേണമെന്ന് കേന്ദ്രത്തോട് ഇനിയും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

എയിംസിന് സ്ഥലം നൽകിയില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറയുന്നത് തെറ്റാണ്. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസെന്നും അതിനായി കിനാലൂരിൽ സ്ഥലം അനുവദിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വലിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് നിരാശ മാത്രമായിരുന്നു. സംസ്ഥാനം ഏറെ നാളായി ആവശ്യം ഉയർത്തുന്ന എയിംസും അതിവേഗ റെയിൽപാതയും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. പേരിന് ലഭിച്ചത്, കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അപൂർവ ധാതു ഇടനാഴി എന്നിവ മാത്രമായിരുന്നു.

ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ഇരുന്നതിനു പിന്നാലെ സംസ്ഥാനത്തിന് ഒന്നും പ്രഖ്യാപിക്കത്തതിൽ കേരള എം.പിമാർ എഴുന്നേറ്റ് ബഹളം വെച്ചു. കേരളത്തിന്റെ എയിംസ് എവിടെ എന്ന് ചോദിച്ചായിരുന്നു ബഹളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeAIIMSUnion Budget 2026
News Summary - Minister Veena George says that it is the political stance of the Centre not to provide AIIMS to Kerala
Next Story