Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദനയുടെ അമ്മയുടെ മുമ്പിൽ വിതുമ്പി മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
വന്ദനയുടെ അമ്മയുടെ മുമ്പിൽ വിതുമ്പി മന്ത്രി വീണ ജോര്‍ജ്
cancel

മുട്ടുചിറ (കോട്ടയം): വിതുമ്പലടക്കാനാകാതെ വന്ദന ദാസിന്‍റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് മന്ത്രി വന്ദനയുടെ വീട്ടിലെത്തിയത്.

വീടിനുമുന്നിലെ പന്തലില്‍ കിടത്തിയിരുന്ന വന്ദനയുടെ മൃതദേഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച വീണ ജോര്‍ജ് തുടര്‍ന്ന് അകത്തുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കള്‍ക്ക് സമീപമെത്തി അവരെ ആശ്വസിപ്പിച്ചു. വന്ദനയുടെ മാതാപിതാക്കളായും സംസാരിച്ചു.

ഇതിനിടെ, പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ ജോര്‍ജ് സങ്കടം സഹിക്കാനാവാതെ വിതുമ്പുകയായിരുന്നു. അര മണിക്കൂറിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Veena George comforting Vandana's mother
Next Story