Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി വീണ ജോർജിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
പരിശോധനകൾ നടത്തിയതിൽ രക്തസമ്മർദ്ദം കൂടിയതാണെന്ന് വ്യക്തമായി
മന്ത്രി വീണ ജോർജിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
cancel

തൃശൂർ: രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് മന്ത്രിയെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തിയതിൽ രക്തസമ്മർദ്ദം കൂടിയതാണെന്ന് വ്യക്തമായി.

പ്രാഥമിക ചികിത്സയും വിശ്രമവും കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മന്ത്രി തൃശൂർ രാമനിലയത്തിലേക്ക് പോയി.

ഞായറാഴ്ച മന്ത്രി വീണ ജോർജ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന് വേണ്ടി വിവിധയിടങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Veena George admitted to medical college
Next Story