സ്വർണക്കപ്പിന്റെ ശില്പി ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട് മന്ത്രി വി. ശിവൻകുട്ടി
text_fieldsസ്വർണക്കപ്പിന്റെ ശില്പി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ മന്ത്രി വി. ശിവൻകുട്ടി എത്തിയപ്പോൾ, കലോത്സവത്തിന്‍റെ സ്വർണക്കപ്പ്
തിരുവനന്തപുരം: കലോത്സവ സ്വർണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് 117 പവന്റെ സ്വർണക്കപ്പിന്റെ നിർമാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

